ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി

നിലമ്പൂർ: ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം കെ നജ്മുന്നീസയെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. യു ഡി എഫ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച നജ്മുന്നിസ പിന്നീട് എൽ ഡി എഫിലേക്ക് മാറുകയായിരുന്നു. പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നുമാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്.
ഇരു മുന്നണികളും പത്ത് സീറ്റ് വീതം നേടി തുല്യത പാലിച്ച പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് പ്രസിഡന്റ് പദവി ലഭിച്ചത്. പിന്നീട് നജ്മുന്നിസയുടെ കൂറുമാറ്റത്തോടെ യു ഡി എഫിന് ഭരണം നഷ്ടമാവുകയും എൽ ഡി എഫ് അധികാരം പിടിക്കുകയുമായിരുന്നു.
തിരൂരുകാരായ രണ്ട് പേര്‍ തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു, അപകടം കൊടൈക്കനാലില്‍ നിന്നും മടങ്ങുന്നതിനിടെ
എൽ ഡി എഫ് ഭരണകാലത്തും പ്രസിഡന്റായി തുടർന്ന് നജ്മുന്നിസയെ ഒരു കൊല്ലം കഴിഞ്ഞപ്പോഴാണ് അയോഗ്യയാക്കുന്നത്. ചെമ്പൻകൊല്ലി വാർഡിലെ മുസ്ലിം ലീഗ് അംഗം സൈനബ മാമ്പള്ളിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]