കിഴിശ്ശേരിയിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചു

അരീക്കോട്: കിഴിശ്ശേരി പൂക്കൊളത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒളമതിൽ സ്വദേശി സുഹൈൽ മുബാറഖ് (32) ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ റോഡിൽ തെന്നി വീണാണ് അപകടം. തൃപ്പനച്ചിയിലെ മാക്സ് ഡ്രൈവിങ്സ്കൂളിന്റെ ഡ്രൈവർ ആണ് ഇദ്ദേഹം.
പൂക്കൊളത്തൂർ കരിയപറ്റ കയറ്റത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയിൽ തലയിൽ നിന്നും ഹെൽമെറ്റ് തെറിച്ചു പോയി തലയുടെ പിൻഭാഗത്ത് സാരമായി പരുക്കേറ്റു. മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒളമതിൽ ആലുക്കൽ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകനാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യ-സഫ്രിയ. മക്കൾ-സൻഹ ഫാത്തിമ, ഷാസിൻ മുബാറഖ്. സഹോദരങ്ങൾ-മുഹമ്മദ് കുട്ടി, കുഞ്ഞി മുഹമ്മദ്, അസീസ്, അഷ്റഫ്, ഗഫൂർ, ഖദീജ, ഫൈസൽ, ശിഹാബ്, അൻവർ, സുനീർ, ഉനൈസ്.
തിരൂരുകാരായ രണ്ട് പേര്‍ തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു, അപകടം കൊടൈക്കനാലില്‍ നിന്നും മടങ്ങുന്നതിനിടെ
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]