വഴിക്കടവിലെ വ്യാജ ഡോക്ടർ ചികിൽസിച്ചത് യുട്യൂബ് വീഡിയോകൾ നോക്കി, ആശുപത്രി ഉടമകളും പിടിയിൽ

വഴിക്കടവിലെ വ്യാജ ഡോക്ടർ ചികിൽസിച്ചത് യുട്യൂബ് വീഡിയോകൾ നോക്കി, ആശുപത്രി ഉടമകളും പിടിയിൽ

വഴിക്കടവ്: നാരോക്കാവ് അൽമാസ് ആശുപത്രിയിൽ ചികിൽസ നടത്തിയിരുന്ന വ്യാജ ഡോക്ടർ വിവരശേഖരണത്തിനായി ആശ്രയിച്ചിരുന്നത് ഇന്റർനെറ്റിനെ. നോർത്ത് പറവൂർ മാവിൻചുവട് സ്വദേശി വെൺമലശ്ശേരി രതീഷ് തന്റെ പേരിന് സാമ്യമുള്ള മറ്റൊരു ഡോക്ടറുടെ റജിസ്റ്റർ നമ്പർ ഉപയോ​ഗിച്ചാണ് ചികിൽസ നടത്തിയിരുന്നത്. ആശുപത്രി ഉടമകളുടെ അറിവോടെ നടത്തിയ തട്ടിപ്പിൽ അവർക്കെതിരെയും പോലീസ് നടപടിയുണ്ട്.

ഇ സി ജി അടക്കമുള്ള ചികിത്സാരീതികൾ നടത്തിയത് പുസ്തകങ്ങൾ വായിച്ചും ഇൻറർനെറ്റിൽ നോക്കിയുമാണ്. ഇയാൾ വ്യാജ ഡോക്ടർ ആണെന്ന് അറിഞ്ഞിട്ടും ചികിത്സിക്കാനായി സൗകര്യം ചെയ്തു കൊടുത്ത ഹോസ്പിറ്റൽ ഉടമ കാളികാവ് സ്വദേശി മുഹമ്മദ് ഷാഫി , മാനേജർ ഷമീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിനെ നിർദ്ദേശപ്രകാരം വഴിക്കടവ് പോലീസും നിലമ്പൂർ ഡാൻസ്ഫും ചേർന്ന് അതീവരഹസ്യമായി നടത്തിയ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. മേഖലയിൽ മറ്റു പ്രധാന ഹോസ്പിറ്റലുകൾ ഇല്ലാത്തതിനാൽ സാധാരണക്കാർ അടക്കം നിരവധി ആളുകളാണ് ഈ ഹോസ്പിറ്റലിൽ ചികിത്സതേടി എത്തിയിരുന്നത്. രതീഷ് യഥാർത്ഥ ഡോക്ടർ അല്ല എന്ന കാര്യം ഹോസ്പിറ്റൽ ഉടമയായ ഷാഫിയും മാനേജർ ഷമീറും മനസ്സിലാക്കിയിരുന്നു.
അഞ്ച് വർഷമായി വഴിക്കടവിലെ ആശുപത്രിയിൽ വ്യാജ ഡോക്ടറുടെ ചികിൽസ, ഒടുവിൽ പിടിയിൽ
ഇതോടെ ഇവിടെ നിന്നും പോകാൻ ശ്രമിച്ച രതീഷിനെ ഷാഫി ഭീഷണിപ്പെടുത്തി ഹോസ്പിറ്റൽ തന്നെ തുടരാൻ നിർബന്ധിക്കുകയായിരുന്നു . ഷാഫി രതീഷിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രതീഷ് മറ്റെവിടെയെങ്കിലും ചികിത്സ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പോലീസ് പരിശോധന നടത്തിയ ഇന്നലെ മാത്രം ഇയാൾ 37 രോഗികളെ പരിശോധിച്ചിരുന്നു. ഇത്തരത്തിൽ ഒരു ദിവസം നാല്പതോളം രോഗികൾ പരിശോധിക്കുന്നുണ്ട്.

Sharing is caring!