മലപ്പുറത്ത് കെ എസ് യുവിന് പുതിയ സാരഥി, അഡ്വ ഇ കെ അൻഷിദ് ജില്ലാ പ്രസിഡന്റ്
മലപ്പുറം: കെ.എസ്.യു ജില്ല പ്രസിഡന്റായി നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ.ഇ.കെ അൻഷിദിനെ എൻ.എസ്.യു.ഐ അഖിലേന്ത്യാ കമ്മിറ്റി നോമിനേറ്റ് ചെയ്തു. മലപ്പുറം എം.സി.ടി ലോ കോളേജിലെ എൽ.എൽ.ബി ബിരുദം കഴിഞ്ഞു നിലവിൽ മഞ്ചേരി ബാറിൽ പ്രാക്ടീസ് ചെയ്യുകയാണ്. എൽ.എൽ.എം എൻട്രൻസ് എക്സാമിന് അപ്ലൈ ചെയ്തിട്ടുണ്ട്.
2015 ൽ ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് പ്രസിഡന്റായും 2017 ലെ കെ.എസ്.യു സംഘടനാ തിരെഞ്ഞടുപ്പിൽ വിജയിച്ചു ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ഇ.കെ അബ്ദുൽസലാം മാതാവ് നദീറ എൻ.കെ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




