ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികൾക്ക് പഠന മികവിന് സർക്കാരിന്റെ ആദരം

ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികൾക്ക് പഠന മികവിന് സർക്കാരിന്റെ ആദരം

മലപ്പുറം: ദാറുൽ ഹുദ അസം ക്യാംപസിലെ വിദ്യാർഥികളുടെ മികവിന് സർക്കാർ അം​ഗീകാരം. ഹയർ സെക്കന്ററി പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടിയ വിദ്യാർഥികൾക്ക് അസം സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തിന് ദാറുൽ ഹുദ അസം ക്യാംപസിൽ നിന്ന് പരീക്ഷ എഴുതിയ 29ൽ 27 പേരും അർഹരായി. സ്കൂട്ടറാണ് വിദ്യാർഥികൾക്ക് സമ്മാനമായി നൽകിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഹയർ സെക്കന്റരി പരീക്ഷയിൽ 60% മാർക്ക് നേടുന്ന പെൺകുട്ടികൾക്കും, 75% നേടുന്ന ആൺകുട്ടികൾക്കുമാണ് സർക്കാർ പാരിതോഷികം നൽകിയത്. 73​% മാർക്കാണ് ദാറുൽ ഹുദ വിദ്യാർഥികളുട ഏറ്റവും കുറഞ്ഞ സ്കോർ.
ഒരു പകല്‍ മുഴുവന്‍ ബദ് ര്‍ കിസ്സ പാടിപ്പറയല്‍ നാളെ മഅദിന്‍ കാമ്പസില്‍
ബാർപേട്ട ജില്ലയിലെ ബൈശയിലാണ് ദാറുൽ ഹുദ അസം ഓഫ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. 307 വിദ്യാർഥികളാണ് 2014ൽ ആരംഭിച്ച സ്ഥാപനത്തിലുള്ളത്. പശ്ചിമ ബം​ഗാൾ, ആന്ധ്രാപ്രദേശ്, കർണാട സംസ്ഥാനങ്ങളിലും ദാറുൽ ഹുദയ്ക്ക് കേരളത്തിന് പുറമേ ക്യാംപസുകളുണ്ട്.

Sharing is caring!