കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇതിന് 1.40 കോടി രൂപയോളം വിലമതിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശി നെല്ലിപ്പകുണ്ടൻ മുനീറിൽ (38) നിന്നും 1064 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. നാല് ക്യാംപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
എടപ്പാളിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഷാപ്പുള്ള പറമ്പിൽ മുഹമ്മദ് യൂനസിൽ (32) നിന്നും നാല് ക്യാംപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച 1123 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതിന് പുറമേ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി തയ്യിൽ സന്ദീപിൽ (27) നിന്നും കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ് ബോർഡ് പെട്ടികളിൽ തേച്ചു പിടിപ്പിച്ച നിലയിൽ 1201 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തി.
യൂനസ് അദ്ദേഹത്തിന് ഉംറ തീർഥാടനത്തിന് ചെലവ് വന്ന ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ഉറപ്പിച്ചിരുന്നത്. സന്ദീപിന് 20,000 രൂപയും, മുനീറിന് ഒരു ലക്ഷം രൂപയുമായിരുന്നു പ്രതിഫലം.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]