കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൂന്ന് ക്യാപ്‌സ്യൂളുകളിലായാണ് ഇത്രയും സ്വര്‍ണ മിശ്രിതം ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചത്. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടിയത്. 45 ലക്ഷം രൂപ ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വില മതിക്കും.

Sharing is caring!