കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു

മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്‍, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ മിനിമോളാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിന തടവ് പ്രതികള്‍ അനുഭവിക്കണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കേച്ചേരി-പന്നിത്തടം റോഡില്‍ കൂമ്പുഴ പാലത്തിനടുത്തുവെച്ചാണ് പിക്കപ്പ് വാനില്‍ ഫ്രൂട്ട്‌സ് ട്രേക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തിയത്.
കരിപ്പൂരില്‍ യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ നിന്നും വീണ്ടും സ്വര്‍ണവേട്ട, മൂന്ന് കേസുകളിലായി 1.3 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുനില്‍, അഭിഭാഷകരമായ പി ആര്‍ വിഷ്ണുദത്തന്‍, സി ജെ അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജരായി.

Sharing is caring!