കരിപ്പൂരില്‍ യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ നിന്നും വീണ്ടും സ്വര്‍ണവേട്ട, മൂന്ന് കേസുകളിലായി 1.3 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന കാളികാവ് സ്വദേശി മുഹമ്മദ് നൂറിദീന് (24) ആണ് പിടിയിലായ ഒരാള്‍. ഇയാളുടെ ശരീരത്തിനുള്ളില്‍ നിന്നും 1155 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകള് കണ്ടെത്തി. ഇതിനു പുറമേ സ്വര്‍ണമിശ്രിതം തേച്ചു പിടിപ്പിച്ച 744 ഗ്രാം അടിവസ്ത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 85 ലക്ഷം രൂപയോളം വിലമതിക്കും. 70,000 രൂപയാണ് ഇതിന് കമ്മിഷനായി ഇയാള്‍ക്ക് ഓഫര്‍ ചെയ്തത്.
അലക്ഷ്യമായ ഡ്രൈവിങ്ങിൽ നഷ്ടമായത് നാടിന്റെ പ്രതീക്ഷയായ രണ്ട് യുവതികൾ, കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കാസര്‍കോഡ് സ്വദേശി അബ്ദുല്‍ സലാം (43) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന എയര്‍പോഡും, പാചകപാത്രങ്ങളുടെ കാര്ട്ടണിലുമായി ഒളിപ്പിച്ച 1227 ഗ്രാം തൂക്കമുള്ള സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പാലകുന്നുമ്മല്‍ ഹുസൈന് (35)ന്റെ പാന്റില്‍ തുന്നിപിടിപ്പിച്ച നിലയിലാണ് 282 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]