കാറിൽ ഉരസിയ ബസിനെ റോഡിൽ തടഞ്ഞിട്ട് താക്കോലുമായി കാറുടമ പോയി, എടരിക്കോട് റോഡിൽ കുടുങ്ങി വാഹനങ്ങൾ

കാറിൽ ഉരസിയ ബസിനെ റോഡിൽ തടഞ്ഞിട്ട് താക്കോലുമായി കാറുടമ പോയി, എടരിക്കോട് റോഡിൽ കുടുങ്ങി വാഹനങ്ങൾ

കോട്ടയ്ക്കല്‍: കാറിൽ ഉരസിയ ബസിന്റെ താക്കോലുമായി കാറിന്റെ ഉടമ പോയതോടെ മണിക്കൂറുകളോളം ബസ് റോഡിൽ കുടുങ്ങി. എടരിക്കോട് ഇന്നലെയായിരുന്നു സംഭവം. ഇതേ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ​ഗതാ​ഗത തടസം ഉണ്ടായി.
മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കലിലേക്ക് വന്ന സ്വകാര്യ മിനി ബസാണ് കാറിൽ ഉരസിയത്. ബസ് നിർത്താതെ പോയതോടെ യുവാവ് ബസിനെ പിന്തുടരുകയായിരുന്നു. എടരിക്കോട് ടൗണിൽ വെച്ച് കാര്‍ റോഡിന് വിലങ്ങനെ ഇട്ടാണ് യുവാവ് ബസ് തടഞ്ഞത്. റോഡില്‍ വൈകുന്നേരമായതിനാല്‍ നല്ല തിരക്കുള്ള സമയമായിരുന്നു. ഹൈവേ പൊലീസ് സ്ഥലത്ത് എത്തി യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരം റോഡിൽ കുടുങ്ങിയ ബസ് ഉടമകൾ എത്തി സ്പെയർ ഉപയോഗിച്ച് രാത്രിയോടെ കൊണ്ടുപോവുകയായിരുന്നു.

Sharing is caring!