പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ – 60)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പരപ്പനങ്ങാടി താനൂര്‍ റോഡിലെ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റിലെ പ്രധാന നിർദേശങ്ങൾ വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം വിശദീകരിക്കുന്നു. വീഡിയോ കാണാം.
അപകടം നടന്ന ഉടനെ വിവരമറിഞ്ഞെത്തിയ തെഹല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റ ആളെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും തുടര്‍ന്നു കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി 9:30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!