മലപ്പുറം വാഴക്കാട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: വാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കിങ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
ഇദ്ദേഹം ദീര്‍ഘകാലമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. രണ്ടുപേര്‍ ജിദ്ദയിലുണ്ട്.
മൃതദേഹം ജിദ്ദയില്‍തന്നെ സംസ്‌കരിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]