ബൈക്കപകടത്തിൽ താനൂരിലെ യുവാവ് മരിച്ചു

ബൈക്കപകടത്തിൽ താനൂരിലെ യുവാവ് മരിച്ചു

താനൂർ: തിരൂർ ബോയ്സ് സ്കൂളിന് സമീപം ഇന്നുണ്ടായ ബൈക്കപകടത്തിൽ എളാരൻ കടപ്പുറത്തെ കെ അൻഷാദ് മോൻ (21) നിര്യാതനായി. ഇന്ന് പുലർച്ചെ അൻഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം.
ഉംറക്കെത്തിയ മഞ്ചേരിയിലെ പൗരപ്രമുഖൻ മക്കയിൽ അന്തരിച്ചു
ബൈക്കിന്റെ പുറകിലിരുന്ന് സഞ്ചരിച്ച അൻഷാദിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ചിറക്കൽ പുന്നൂക്കിൽ ഇടിയാട്ട് അരുണിന് നിസാര പരുക്കേറ്റു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുഞ്ചിത്താനകത്ത് ഷംസുദ്ദീൻ റംല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ- റഊഫ് റഹിമാൻ, ഫാസിൽ, നബീൽ, ഷബീൽ. ഖബറടക്കം വടക്കെ പള്ളിയിൽ നടന്നു.

Sharing is caring!