യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം എസ് എഫ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച് മുനവറലി തങ്ങള്‍

യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം എസ് എഫ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച് മുനവറലി തങ്ങള്‍

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം എസ് എഫ് മുന്നണിയെ ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. കുറഞ്ഞ വോട്ടുകള്‍ക്കാണ് എം.എസ്.എഫ് മുന്നണിക്ക് പരാജയമുണ്ടായത്. എന്നാല്‍ ഏറെ നാളത്തെ എം.എസ്.എഫ് പ്രവര്‍ത്തകരുടെ കഠിന പ്രയത്നം ഇവിടെ പരാജയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനാധിപത്യ മര്‍ഗ്ഗത്തെ മുറുകെ പിടിച്ചു സഹപ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആശയത്തെ പരിപോഷിപ്പിക്കുന്നതാണ്.
ഈ പ്രസ്ഥാനത്തെ എല്ലാ പ്രതിബന്ധങ്ങളേയും ഭേദിച്ച്, തങ്ങളുടെ സ്വത്വത്തെ മുറുകെ പിടിച്ചു നടത്തിയ പോരാട്ടം ഈ പുതിയ കാലത്തും മുന്നോട്ട് കൊണ്ടുപോകുന്ന എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വലിയ ഇന്ധനം നിങ്ങളിലുണ്ട്. തീര്‍ച്ചയായും നാളെ നമ്മുടേതാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം എസ് എഫ് പ്രവര്‍ത്തകരെ ആശ്വസിപ്പിച്ച് നേരത്തെ സംഘടന സംസ്ഥാന പ്രസിഡന്റ് പി കെ നവാസും രംഗത്ത് വന്നിരുന്നു. ഈ തെരെഞ്ഞെടുപ്പ് പരാജയത്തെ എം.എസ്.എഫ് അംഗീകരിക്കുന്നു.
യു.യു.സിമാര്‍ക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാര്‍ഡ് തട്ടിയെടുത്തും അധികാരികളെ വെച്ച് വോട്ടവകാശം നിഷേധിച്ചും

Sharing is caring!