ഷിഹാബ് ചോറ്റൂർ ഇറാഖിൽ, യാത്ര സുഗമമാക്കാൻ അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ

മലപ്പുറം: ഹജ് തീർഥാടനത്തിന് കാൽനടയായി യാത്ര പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന്റെ ഇറാഖിലൂടെയുള്ള യാത്ര സുഗമമാക്കാൻ കാന്തപരും എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. കഴിഞ്ഞ ദിവസം അദ്ദേഹം തനിക്ക് ഫോൺ ചെയ്തിരുന്നുവെന്നും, യാത്ര സുരക്ഷിതവും, സുഗമവുമാക്കാൻ അദ്ദേഹത്തിന്റെ ഡൽഹി ഓഫിസ് ഇടപെട്ടുവെന്ന് ഷിഹാബ് ചോറ്റൂർ പറഞ്ഞു. ഇറാഖിൽ നിന്നും കുവൈറ്റ് വഴി സൗദിയിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ ഇദ്ദേഹം.
കടുത്ത ശൈത്യത്തിൽ ഒരുമാസത്തോളം നീണ്ട ഇറാൻ യാത്രയ്ക്ക് ശേഷമാണ് ഷിഹാബ് ഇറാഖിലേക്ക് പ്രവേശിച്ചത്. ഇവിടെ കർബല, നജഫ് അടക്കം പല സ്ഥലങ്ങളിലും സന്ദർശനം നടത്തിയ ശേഷമാകും അദ്ദേഹം കുവൈറ്റിലേക്ക് പ്രവേശിക്കുക.
നേരത്തെ നാല് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് പാക്കിസ്ഥാൻ ഇദ്ദേഹത്തിന് വിസ നൽകിയത്. പക്ഷേ ഏതാനും മണിക്കൂറുകൾ കാൽനടയായി സഞ്ചരിക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. അതിനു ശേഷം പാക്കിസ്ഥാൻ അധികൃതർ തന്നെ ഇദ്ദേഹത്തിനെ ഇറാനിലെത്തിക്കുകയായിരുന്നു.
RECENT NEWS

ഷിഹാബ് ചോറ്റൂർ ഇറാഖിൽ, യാത്ര സുഗമമാക്കാൻ അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ
മലപ്പുറം: ഹജ് തീർഥാടനത്തിന് കാൽനടയായി യാത്ര പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന്റെ ഇറാഖിലൂടെയുള്ള യാത്ര സുഗമമാക്കാൻ കാന്തപരും എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ. കഴിഞ്ഞ ദിവസം അദ്ദേഹം തനിക്ക് ഫോൺ ചെയ്തിരുന്നുവെന്നും, യാത്ര സുരക്ഷിതവും, സുഗമവുമാക്കാൻ [...]