ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചങ്ങരംകുളം: ​ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളം മൂക്കുത്തല സ്വദേശിയും കുറ്റിപ്പാലയിൽ താമസക്കാരനുമായ കോലത്തുപറമ്പിൽ ചന്ദ്രന്റെ മകൻ സിദ്ധാർഥ് (29) ആണ് നെല്ലിശ്ശേരിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാൾ സ‍ഞ്ചരിച്ച ബൈക്ക് ​ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
​ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചങ്ങരംകുളം പാറക്കലിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനാണ് സിദ്ധാർഥ്.

Sharing is caring!