മുസ്ലിം ലീ​ഗ് മഹാസമ്മേളനത്തെ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിസംബോധന ചെയ്യും

മുസ്ലിം ലീ​ഗ് മഹാസമ്മേളനത്തെ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിസംബോധന ചെയ്യും

ചെന്നൈ: മുസ്ലിം ലീ​ഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ. എം.ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന സമേളനത്തില്‍ ഡി.എം കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിന്‍ മുഖ്യാതിഥിയായി പാർട്ടിയെ പ്രവർത്തകരോട് സംസാരിക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ചടങ്ങിൽ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എ. എം അബൂബക്കര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ ,പി.വി.അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി ,കെ.പി.എ മജീദ് ,ഡോ.എം.കെ മുനീര്‍, കെ.നവാസ്ഗനി, പി.എം.എ സലാം,എം എസ് എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മലപ്പുറത്തുകാരിയായ ഉംറ തീർഥാടക മദീനയിൽ മരിച്ചു
മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലേക്ക് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതാഭമായി കഴിഞ്ഞു. ഇന്ത്യന്‍ മുസ്ലിം യൂണിയന്‍ മുസ്ലിന്റെ ഉല്‍ഭവത്തിനും സമുദായത്തിന്റെ ഉന്നമനത്തിനും ദീര്‍ഘ വീക്ഷണത്തോടെ നേതൃത്വം നല്‍കിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍, കെ.എം സീതി സാഹിബ് അടക്കമുള്ള നേതാക്കളെ സ്മരിച്ച് കൊണ്ട് നടക്കുന്ന മുസ്ലീം ലീഗ് മഹാ സമ്മേളനവും ജനലക്ഷങ്ങളുടെ ഒത്ത് ചേരലും ഇന്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ശക്തിയായി മാറാൻ കരുത്തേകുമെന്നാണ് മുസ്ലിം ലീ​ഗ് പ്രതീക്ഷിക്കുന്നത്.

Sharing is caring!