2006ൽ റിസോർട്ട് ഉടമയെ കൊലപ്പെടുത്തി മുങ്ങിയ മലപ്പുറത്തുകാരൻ സൗദി പോലീസിന്റെ പിടിയിൽ

റിയാദ്: വയനാട്ടിലെ കുപ്രസിദ്ധമായ റിസോർട്ട് ഉടമയുടെ കൊലപാതക കേസിലെ പ്രതിയായ മലപ്പുറം സ്വദേശി സൗദിയിൽ പിടിയിൽ. പതിനേഴ് വർഷം മുമ്പ് വയനാട് വൈത്തിരി ജംഗിൾ പാർക്ക് റിസോർട്ട് ഉടമയെ അടിച്ചുകൊന്ന ശേഷമാണ് പ്രതി ഗൾഫിലേക്ക് കടന്നത്. നാല് മാസം മുമ്പ് അറസ്റ്റിലായ ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് സംഘം സൗദിയിലെത്തിയിട്ടുണ്ട്.
മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ നൽകിയ സഹോദരിക്ക് കോടതി ശിക്ഷ
വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഖത്തർ – സൗദി അതിർത്തിയായ സൽവയിൽനിന്ന് സൗദി പൊലീസിന്റെ പിടിയിലായത്. 2006ലായിരുന്നു കൊലപാതകം നടന്നത്. അതിന് ശേഷം പൊലീസിനെ വെട്ടിച്ച് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് പ്രതിയെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽ വെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന സൽവയിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു.
RECENT NEWS

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ് സർവീസ് ലക്ഷ്യസ്ഥാനത്തെത്തി
കരിപ്പൂർ: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.15 നാണ് 145 [...]