ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ കടത്താൻ ശ്രമം, കരിപ്പൂരിൽ ​ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ കടത്താൻ ശ്രമം, കരിപ്പൂരിൽ ​ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ

കരിപ്പൂർ: ശരീരത്തിന്റെ ഉള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ച 1.8 കോടി രൂപ വിലമതിക്കുന്ന മൂന്നേകാൽ കിലോ​ഗ്രാം സ്വർണം കരിപ്പൂർ വിമാനമത്താവളത്തിൽ പിടികൂടി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ സ്വർണം പിടികൂടിയത്.

സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് വന്ന നീലേശ്വരം സ്വദേശിയായ മുഹമ്മദ് അൻവർഷായിൽ (27) നിന്നാണ് 1169 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം വാരിയങ്കോട് സ്വദേശിയായ കലകണ്ടത്തിൽ പ്രമോദിൽ (40) നിന്നും 1141 ​ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു.
മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ നൽകിയ സഹോദരിക്ക് കോടതി ശിക്ഷ
പ്രമോദും, അൻവർഷായും നാലു ക്യാപ്സൂളുകളിലായി തങ്ങളുടെ ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന് പുറമേ ദുബായിൽ നിന്നുമെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും 1331 ​ഗ്രാം സ്വർണമിശ്രിതം അടങ്ങിയ ചാര നിരത്തിലുള്ള രണ്ടു പാക്കറ്റുകളും കണ്ടെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എയർ കസ്റ്റംസിന്റെ മറ്റൊരു നീക്കത്തിൽ സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകുവാനെത്തിയ യാത്രക്കാരിയിൽ നിന്നും 15.36 ലക്ഷം രൂപ വില മതിക്കുന്ന 19,200 ഡോളറും കണ്ടെടുത്തു. കാസർകോട് ബേക്കൽ സ്വദേശിനി ഫാത്തിമ താഹിറ കുഞ്ഞമ്മദ് (40) അതിവിദ​ഗ്ധമായി ഒളിപ്പിച്ചിരുന്ന ബാ​ഗേജിൽ നിന്നുമാണ് പണം കണ്ടെടുത്തത്.

Sharing is caring!