മലപ്പുറത്ത് 11 കാരന് പ്രകൃതിവിരുദ്ധ പീഡനം, പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

നിലമ്പൂര്‍: പതിനൊന്നുകാരനെ ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും, 10,000 രൂപ പിഴയും. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആണ്‍ കുട്ടിയെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. മൂത്തേടം കാരപ്പുറം കല്‍ക്കുളത്തെ കടമ്പോടന്‍ യൂസഫ് (51) ആണ് പ്രതി.
2019 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. എടക്കര പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എടക്കര ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, എസ് ഐ രതീഷ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]