സൗദിയില്‍ പത്ത് ദിവസം മുന്നേ എത്തിയ മലപ്പുറത്തുകാരന് മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പത്തപ്പിരിയം പോത്തുവെട്ടി ഏറിയാടിലെ പരേതനായ അറഞ്ഞിക്കല്‍ വല്യാപ്പുവിന്റെ മകന് സാവുട്ടി മുഹബ്ബത്ത് എന്ന ഷാഹുല്‍ ഹമീദ് (53) ആണ് മരിച്ചത്.
ഒമാനില്‍ മലപ്പുറത്തുകാരന് കുഴഞ്ഞ് വീണ് മരിച്ചു
ഈ മാസം ഒമ്പതാം തിയതിയാണ് ഇദ്ദേഹം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നത്. കുഴഞ്ഞു വീണ ഉടനെ ഉനൈസിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഉനൈസ മുറൂജ് റഹ്മ ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ് ഫാത്തിമ, ഭാര്യ നസീമ. മക്കള്‍: നഷാദ്, നാഷിദ.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]