നമ്പിയത്ത് ഓഡിറ്റോറിയം ഉടമ പൂക്കയില്‍ ഹംസാപു ഹാജി അന്തരിച്ചു

നമ്പിയത്ത് ഓഡിറ്റോറിയം ഉടമ പൂക്കയില്‍ ഹംസാപു ഹാജി അന്തരിച്ചു

കോട്ടക്കല്‍: നമ്പിയത്ത് ഓഡിറ്റോറിയം ഉടമ പൂക്കയില്‍ ഹംസാപു ഹാജി അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് സഹായമേകിയ വ്യക്തിത്വമാണ്. എടരിക്കോട് പരിസരത്ത് നടന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും, കെ എം സി സി പ്രവര്‍ത്തനങ്ങളിലും സജീവ സാനിധ്യമായിരുന്നു.
ഒടുവില്‍ കരിപ്പൂര്‍ ഹജ് ഹൗസിന് പ്രാധാന്യം തിരിച്ചു വരുന്നു, പ്രധാന ഹജ് ക്യാംപ് ഇത്തവണ കരിപ്പൂരില്‍
മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ അനുസ്മരണം

ചിലരുടെ വേര്‍പ്പാട് മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല.
പുതുപറമ്പിലെ പൂക്കയില്‍ നമ്പിയത്ത് ഹംസാപ്പു ഹാജിയുടെ വിയോഗം ഈ ഗണത്തില്‍ പെട്ടതാണു.
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ ഓഹരി സമാഹരണവുമായി ബന്ധപ്പെട്ട് റിയാദില്‍ വെച്ചാണു അടുത്തിടപഴകുന്നത്.
നല്ലതണുപ്പുള്ള ഒരു പ്രഭാതത്തില്‍ നമസ്‌കരിക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ ഹസാപ്പു ഹാജി കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ബന്ധു അറിയിച്ചു.
ഫ്‌ലാറ്റില്‍ ചെന്നപ്പോള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ഏറെ സമയം പൊതു കാര്യങ്ങളാണു സംസാരിച്ചത്.
അദ്ദേഹം രോഗം കാരണം വിശ്രമത്തിലാണെന്നറിയിച്ചപ്പോള്‍ ഞാന്‍ മറ്റു കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ റിയാദില്‍ വന്ന കാര്യം തിരക്കി.
ഞാനും ഇബ്രാഹീംഹാജിയും വന്നത് ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്ന കാര്യം പ്രവാസികളോട് പറയാനാണെന്ന് പറഞ്ഞു.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന മഹാനായിരുന്നു ശിഹാബ്തങ്ങള്‍.
അദ്ദേഹത്തിന്റെ നാമധേയത്തില്‍ തുടങ്ങുന്ന ഈ സ്ഥാപനത്തില്‍ എനിക്കും ഓഹരി വേണം.’
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണം മൂലം അദ്ദേഹം അതിന്റെ ഡയറക്ടറുമായി.
ഏറ്റവുമൊടുവില്‍ വീട്ടില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കാണിച്ച ആതിഥ്യമര്യാദ വിസ്മരിക്കാനാവില്ല.
ധരിച്ചിരുന്ന വസ്ത്രത്തിന്റെ വിശുദ്ധി മാത്രമല്ല ഹൃദയത്തിനും വിശുദ്ധിയുണ്ടായിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹം.
അശരണരും ആലംബഹീനരുമായ മനുഷ്യരെ ചേര്‍ത്തു പിടിക്കാന്‍ മനസ്സു കാണിച്ചിരുന്ന വലിയ മനുഷ്യ സ്‌നേഹിയെയാണു നമുക്ക് നഷ്ടമായിരിക്കുന്നത്.
ശാരീരിക പ്രയാസങ്ങള്‍ ഉള്ളപ്പോഴും ഹോസ്പിറ്റല്‍ ഭരണസമിതി യോഗത്തിലെത്തി മൃദുവായ ഭാഷയില്‍ വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയിരുന്ന അദ്ദേഹം ഇനി നമ്മോടൊപ്പമില്ല.
അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധു മിത്രാദികള്‍ക്കുമുണ്ടായ ദുഖത്തില്‍ പങ്കു ചേരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!