ഭരണഘടന ഉയർത്തിപ്പിടിച്ച് സംസ്ക്കാരത്തിനെതിരായ ഭീഷണികളെ നേരിടണമെന്ന് എം പി അബ്ദുസമദ് സമദാനി

ഭരണഘടന ഉയർത്തിപ്പിടിച്ച് സംസ്ക്കാരത്തിനെതിരായ ഭീഷണികളെ നേരിടണമെന്ന് എം പി അബ്ദുസമദ് സമദാനി

മലപ്പുറം: ഇന്ത്യയുടെ വൈവിധ്യ സൗന്ദര്യത്തെ തകര്‍ത്തെറിയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തി സംസ്‌കാരത്തിനെതിരായ ഭീഷണികളെ ചെറുക്കാന്‍ നമുക്കാകണമെന്ന് മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദാനി എം.പി പറഞ്ഞു. മുസ്്‌ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി യു മലപ്പുറം മണ്ഡലം പ്രസിഡന്റ് സി എച്ച് യൂസഫ് അന്തരിച്ചു, വിട പറഞ്ഞത് ലീ​ഗ് വേദികളിലെ നിറസാനിധ്യം
ന്യൂനപക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ലിബറിസത്തിന്റെ പേരില്‍ മൂല്യ നിരാസം ഒളിച്ചുകടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. ലിബറിസം സംസ്‌കാരത്തിനും രാഷ്ട്രീയത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. എന്നാല്‍ ചിലരുടെ അജണ്ടകള്‍ വികസിപ്പിക്കാനും മറ്റുചിലത് തകര്‍ത്തെറിയാനും ശ്രമിക്കുന്ന ഒന്നായി പുതിയ കാലത്ത് ലിബറലിസം മാറിയിരിക്കുന്നു. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരില്‍ നിഷേധാത്മക കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും അപരത്വ നിര്‍മിതിക്കെതിരെയും ശക്തമായി നിലകൊള്ളണമെന്നും മതേരത്വം ശക്തിപ്പെടുത്താന്‍ കൂട്ടായ പ്രയത്‌നം വേണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സാമൂഹ്യ നിരീക്ഷകൻ കെ വേണു, മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

Sharing is caring!