സി എം അബ്ദുറഹിമാൻ മാധ്യമ അവാർഡ് വി പി നിസാർ ഏറ്റ് വാങ്ങി
തിരൂര്‍: സി.എം. അബ്ദുറഹിമാന്‍ അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാറിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. പി.പി.അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ഗ്രന്ഥാലയം വെട്ടം ആലിശ്ശേരിയില്‍വെച്ചു നടത്തിയ ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. പതിനായിരത്തിഒന്നു രൂപയും ഫലകവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. സംഘാടക സമിതി ചെയര്‍മാന്‍ പി.പി.നാസര്‍, മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.ശിവദാസന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീന്‍, വയനശാല പ്രസിഡന്റ് സി.എം. ജസീന പ്രസംഗിച്ചു.
2021 ഡിസംബര്‍ 21 മുതല്‍ 28 വരെ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഉടലിന്റെ അഴലളവുകള്‍’ എന്ന ലേഖന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ പുരസ്‌കാരം, കേരളാ നിയമസഭാ മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ പുരസ്‌കാരം, കേരളാ മീഡിയാ അക്കാദമി മാധ്യമ അവാര്‍ഡ്, കേരളീയം വി.കെ. മാധവന്‍കുട്ടി മാധ്യമ അവാര്‍ഡ് തുടങ്ങിയ 21മാധ്യമ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കോയ മുഹമ്മദ് ചെയര്‍മാനായ സമിതിയാണ് വിധി നിര്‍ണയം നടത്തിയത്.
ദൃശ്യമാധ്യമ അവാര്‍ഡിന് മീഡിയ വണ്‍ചാനലിലെ കെ.പി സോഫിയ ബിന്ദ് അര്‍ഹയായി. ‘അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ എന്ന സ്റ്റോറിക്കാണ് അവാര്‍ഡ്. എ.ം ശങ്കരന്‍ നമ്പൂതിരി മാസ്റ്റര്‍ സ്മാരക കായിക പ്രതിഭ പുരസ്‌ക്കാരത്തിന് വെട്ടത്തുകാരിയായ, അണ്ടര്‍ 19 വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗം സി എം സി നജലയും അര്‍ഹയായി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]