ഇൻസ്റ്റ​ഗ്രാമിലൂടെ 15കാരിയുമായി പ്രണയം, മലപ്പുറത്തെ യുവാവ് ഒടുവിൽ പോക്സോ കേസിൽ ജയിലിൽ

ഇൻസ്റ്റ​ഗ്രാമിലൂടെ 15കാരിയുമായി പ്രണയം, മലപ്പുറത്തെ യുവാവ് ഒടുവിൽ പോക്സോ കേസിൽ ജയിലിൽ

മഞ്ചേരി: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ച് വയസുകാരിയുമായി ബീച്ചിൽ കറങ്ങി പോക്സോ കേസിൽ അകപ്പെട്ട് യുവാവ്. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20) ആണ് പ്രതി. ഇയാളെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി റിമാന്റ് ചെയ്തു.
മലപ്പുറത്ത് പറമ്പിൽ നിന്നും മാങ്ങ പറിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു
കഴിഞ്ഞ വർഷം. മെയ് മാസത്തിലാണ് യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റ​ഗ്രാം വഴി അടുക്കുന്നത്. തുടർന്ന് ബന്ധം വാടസ്ആപ്പിലേക്കും, കോളുകളിലേക്കും വളർന്നു. ഈ മാസം ഒമ്പതിന് സ്കൂളിലേക്ക് പോവുകയായിരുന്നു കുട്ടിയെ ഇയാൾ പ്രേമം നടിച്ച് കോഴിക്കോട് ബീച്ചിലേക്ക് കൊണ്ടുപോവുകയായിരുന്നു. വൈകിട്ട് തിരിച്ച് വീട്ടിലേക്ക് കൊണ്ടുവിട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഫെബ്രുവരി 11ന് പ്രതിയെ അകമ്പാടത്തു നിന്നും അറസ്റ്റ് ചെയ്തു. പോത്തുങ്കൽ എസ് ഐ വി സി ജോൺസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തു.

Sharing is caring!