ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ മലപ്പുറത്തുകാരനായ പ്രവാസി യു എ ഇയിൽ മരിച്ചു
റാസല്‍ഖൈമ: യു എ ഇയിൽ മലപ്പുറം കന്മനം സ്വദേശി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. കന്മനം പോത്തന്നൂര്‍ സ്വദേശിയായ കല്ലുമാട്ടക്കല്‍ അമീര്‍ അലി (48) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ് – അബൂബക്കര്‍. മാതാവ് – ഖദീജ. ഭാര്യ – ആരിഫ. മക്കള്‍ – മുഹമ്മദ് സിനാന്, സന, ഫാത്തിമ. സഹോദരങ്ങള്‍ – അഹ്മ്മദ് ബാപ്പു (അബുദാബി), ഹാരിസ് (അജ്മാന്), അബ്ദുസലീം, ഷാഹിദ് മോന്, ഫാത്തിമ.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




