മലപ്പുറം ചേന്നരയിലെ പ്രവാസി യുവാവിന്റെ അകാല നിര്യാണത്തിൽ തേങ്ങി നാട്

മലപ്പുറം ചേന്നരയിലെ പ്രവാസി യുവാവിന്റെ അകാല നിര്യാണത്തിൽ തേങ്ങി നാട്

തിരൂർ: പ്രവാസി യുവാവിന്റെ അകാല വിയോ​ഗത്തിൽ തേങ്ങി തിരൂരിന് സമീപത്തെ ചേന്നര പെരുന്തിരുത്തി. പൊതുപ്രവർത്തകനും അബുദാബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35) ആണ് ഞായറാഴ്ച മരിച്ചത്.

നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനുമായിരുന്നു ജാഫർ. രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ
പിതാവ്: യൂസഫ് ഹാജി. മാതാവ്: ബീവി. ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കൽ). മക്കൾ: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. സഹോദരങ്ങൾ: ജാബിർ യൂസഫ്,ജൗഹർ യൂസഫ്,അബ്ദുൽ ഹാലിക്,മാജിദ,വഹീദ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!