മഞ്ചേരി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മഞ്ചേരി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: ഹൃദയാഘാതം മൂലം മഞ്ചേരി സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) ആണ് ദല്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

പിതാവ് – പരേതനായ സൈദലവി, മാതാവ് – ഫാത്തിമ, ഭാര്യ – ഹസനത്ത്. മക്കൾ – ഹന്ന ഫാത്തിമ (പ്ലസ് വൺ വിദ്യാർഥി), മുഹമ്മദ് ഹന്നാൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), ഇസ ഫാത്തിമ (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരൻ സാലി റിയാദിലുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കി. സഹോദരനോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും മരണാനന്തര നടപടികൾ പൂർത്തീകരിക്കൻ രംഗത്തുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!