യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പത്തോളം പ്രവർത്തകർ ആശുപത്രിയിൽ

മലപ്പുറം: നികുതിയൂറ്റുന്ന കൊള്ളസംഘത്തിനെതിരെ,നികുതി ഭീകരതക്കെതിരെ,ഇന്ധന സെസ് പിൻവലിക്കണമെന്നവശ്യപ്പെട്ട് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. രാവിലെ പത്തരയ്ക്ക് ഡി.സി.സി ഓഫിസ് പരിസരത്ത് നിന്നുമാണ് മാർച്ച് ആരംഭിച്ചത്. പ്രവർത്തകർ ബാരികേഡ് മറികടന്ന് കളക്ട്രേറ്റ് കോമ്പൗണ്ടിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു.
ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള 20 ഓളം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. 10 ഓളം പേർക്ക് പരിക്ക് പറ്റി മലപ്പുറത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ഭാരവാഹികളായ പി.കെ. നൗഫൽ ബാബു,യു.കെ. അഭിലാഷ്,ജില്ലാ ഭാരവാഹികളായ എ.കെ.ഷാനിദ്,സൈഫുദ്ധീൻ കണ്ണനാരി,അഷ്‌റഫ് കുഴിമണ്ണ,മുഹമ്മദ് പാറയിൽ,ഷാജി കട്ടൂപ്പാറ, അനൂപ് മൈത്ര,അജിത് പുളിക്കൽ,സഫീർ ജാൻ,ജംഷീർ പാറയിൽ,റാഷിദ് പൂക്കോട്ടൂർ,ഷബീർ കുരിക്കൾ,നാസിൽ പൂവിൽ, ജിജി മോഹൻ, ഹാഷിദ് ആനക്കയം, റിയാസലി പിടി,നൗഫൽ മദാരി,ഷാജഹാൻ വടക്കാങ്ങര,മഹേഷ് കൂട്ടിലങ്ങാടി,നൗഫൽ പാറക്കുളം,ജലീൽ ഏലംകുളം,അഡ്വ. പ്രജിത്,സി.ടി. ജംഷീർ, ഷഹനാസ് മാസ്റ്റർ,നിസാം കരുവാരക്കുണ്ട്,ഷബീർ പോരൂർ,അനീസ് കളത്തിങ്ങൾ,സലാം കൊണ്ടോട്ടി,ജൈസൽ എടപ്പറ്റ, ഇർഷാദ് ബാബു,വിനായക് വള്ളിക്കുന്നു,ലിജേഷ് പൊന്നാനി, അഷ്‌റഫ് ആളത്തിൽ,ഷാജു കാട്ടകത്ത്,മുനീർ കാരാടൻ,ഹാരിസ് മുദൂർ,കെ.പി ശറഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
പരിക്ക് പറ്റിയവരെ കോൺഗ്രസ് നേതാക്കളായ ഇ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ. പി നൗഷാദ് അലി, വി.എ കരീം തുടങ്ങിയവർ സന്ദർശിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി