സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്കയേയും സ്‌നേഹിച്ച് കോട്ടക്കലില്‍ നിന്നൊരു ഡോക്ടര്‍

കോട്ടക്കല്‍: ഉല്‍സവ കാലമായാല്‍ സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്ക കൂടെ കൂട്ടിയാലെ ഡോ ദുര്‍ഗാദാസ എസ് നമ്പൂതിരിപ്പാടിന് സമാധാനമാകൂ. കോട്ടക്കല്‍ ആര്യവേദ്യശാലയില്‍ സീനിയര്‍ ഡോക്ടറായ ഇദ്ദേഹത്തിന് പ്രൊഫഷണനൊപ്പം തന്നെ സന്തോഷം പകരുന്നതാണ് വാദ്യമേളക്കാരോടൊപ്പമുള്ള സമയവും.
വളരെ ചെറുപ്പത്തിലെ ഇടയ്ക്ക വാദനത്തോട് കമ്പമുണ്ടായിരുന്നെങ്കിലും പഠിക്കാന്‍ സാധിച്ചത് ഈ അടുത്താണ്. ആര്യവൈദ്യശാലയുടെ തൃക്കാക്കര ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്ത മ്യൂസിക് സ്‌കൂളില്‍ നിന്നുമാണ് ഇടയ്ക്ക പഠിക്കുന്നത്. പിന്നീട്് വിനോദ് തിരുവമ്പാടിയില്‍ നിന്നു തുടര്‍പഠനം. 7 വര്‍ഷം മുന്‍പ് തിരുവമ്പാടി ക്ഷേത്രത്തില്‍ സോപാന സംഗീതത്തിനുവേണ്ടി വായിച്ചായിരുന്നു അരങ്ങേറ്റം.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പഞ്ചവാദ്യത്തിനുവേണ്ടി കൊട്ടണം. എന്ന ലക്ഷ്യവുമായി ഇടയ്ക്ക കലാകാരനായ തിച്ചൂര്‍ മോഹനന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. ചീരംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് മൂന്ന് വര്‍ഷം മുന്‍പ് അരങ്ങേറ്റം നടന്നു
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി; കോട്ടക്കൽ പൊലീസിന് യൂത്ത് ലീഗിന്റെ അനുമോദനം
ഇതുവരെ മുപ്പതിലേറെ ഉത്സവങ്ങള്‍ക്കു ഇടയ്ക്ക വാദികനായി സംബന്ധിച്ചു. തൃശൂരിലെ ക്രിസ്ത്യന്‍ ദേവാലയത്തിലും പഞ്ചവാദ്യത്തിനെത്തി. ആതവനാട്ടെ ആഴ് വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കളുടെ സഹോദരീപുത്രനായ ദുര്‍ഗാദാസ് 17 വര്‍ഷമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ജോലി ചെയ്യുകയാണ്.
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]