പി കെ ഫിറോസിന് ജാമ്യം, നാളെ കോഴക്കോട് വൻ സ്വീകരണമൊരുക്കാൻ യൂത്ത് ലീ​ഗ്

പി കെ ഫിറോസിന് ജാമ്യം, നാളെ കോഴക്കോട് വൻ സ്വീകരണമൊരുക്കാൻ യൂത്ത് ലീ​ഗ്

മലപ്പുറം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമങ്ങളെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജയിലിലായി പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് കോടതി ഫിറോസിന് ജാമ്യം അനുവദിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഫിറോസിനൊപ്പം അറസ്റ്റിലായവർക്ക് കഴിഞ്ഞ ആഴ്ച്ച ജാമ്യം ലഭിച്ചിരുന്നു.

ഫിറോസിന്റെ അറസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് യു ഡി എഫിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായത്. സർക്കാർ ജനാധിപത്യ മര്യാദ ലംഘിക്കുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. പ്രതിപക്ഷ നേതാവടക്കമുള്ളവർ ഫിറോസിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

ജയിൽ മോചിതനാകുന്ന പി കെ ഫിറോസിനെ വൻ സ്വീകരണമാണ് മുസ്ലിം യൂത്ത് ലീ​ഗ് ഒരുക്കുന്നത്. നാളെ വൈകുന്നേരം കോഴിക്കോട് മുതലക്കുളത്താണ് സ്വീകരണം.

Sharing is caring!