വേങ്ങര സ്വദേശി സൗദിയിൽ താമസസ്ഥലത്ത് മരിച്ചു

വേങ്ങര കുന്നുംപുറം സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. കുന്നുംപുറം പുതിയത്ത് പുറായ സ്വദേശി തൂമ്പത്ത് സിദ്ദിഖ് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ ഫിറോസിയ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു.
മുഹമ്മദ് തൂമ്പത്ത് ആണ് പിതാവ്. ഭാര്യ പാത്തുമ്മു. മക്കൾ ഫാത്തിമ, സുഹ്റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടികൾ ജിദ്ദ കെ എം സി സി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]