തിരൂരിന്റെ കാത്തിരിപ്പിന് വിരാമം, താഴെപ്പാലം ഫെബ്രുവരി 14ന് തുറന്ന് കൊടുക്കും

തിരൂർ: നഗര നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ താഴെപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി 14ന് പാലം ഉദ്ഘാടനം ചെയ്യും.
താഴെപ്പാലം അപ്രോച്ച് റോഡിന്റെ പ്രവർത്തി പൂർത്തിയായതോടെയാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്. പാലം നിർമാണം പൂർത്തിയായിട്ടും റോഡ് ഇല്ലാത്തതു മൂലം ഏറെ നാളാണ് തിരൂർ നിവാസികളും, തീരദേശ പാതയെ ആശ്രയിക്കുന്നവരും ബുദ്ധിമുട്ടിയത്. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവുമധികം ട്രാഫിക്ക് കുരുക്കുള്ള നഗരങ്ങളിലൊന്നായ തിരൂരിന് പാലം തുറക്കുന്നതോടെ കുറച്ച് ആശ്വാസം ലഭിക്കും.
ലോകകിരീടം നേടിയ മലപ്പുറത്തുകാരിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പൗരസമിതി
1.72 കോടി രൂപ ചെലവിട്ടാണ് അപ്രോച്ച് റോഡ് പൂർത്തിയാക്കിയത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കമാണ് അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കാൻ വൈകിയത്. പൊതുമരാമത്ത് മന്ത്രിയുടേയും, എം എൽ എ കുറുക്കോളി മൊയ്തീന്റെയും ശ്രമഫലമായാണ് സ്ഥലം വിട്ടു നിൽകിയത്. പാലം ഉദ്ഘാടനം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തിരൂർ നിവാസികൾ.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]