മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസുകാരി തൂങ്ങിമരിച്ചു

മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസുകാരി തൂങ്ങിമരിച്ചു

തിരൂരങ്ങാടി: എ ആർ ന​ഗർ വി കെ പടിയിൽ വീട്ടിനുള്ളിൽ പതിനാല് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കൽ ഹരിദാസൻ-ശുഭ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. മുറിയിൽ കയറി വാതിലടച്ച കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിഹിതം പിടികൂടിയ ഭർത്താവിനെ കൊലപ്പെടുത്തി, മലപ്പുറം വേങ്ങരയിൽ ഭാര്യ പിടിയിൽ
കൊളപ്പുറം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മരിക്കാനിടയായ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. തിരൂരങ്ങാടി പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിക്കും.

Sharing is caring!