ജയിൽ മോചിതനായ കാപ്പൻ മക്കളെ കണ്ടു; ഡൽഹി എയർപോർട്ടി വികാരനിർഭര രംഗങ്ങൾ

ന്യൂഡൽഹി: ലഖ്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ സിദ്ദിഖ് കാപ്പനും മക്കളും കണ്ടുമുട്ടിയ നിമിഷം വികാര നിർഭരമായി. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കാപ്പൻ തന്റെ മക്കളായ മകൾ മെഹ്നാസിനേയും, മകൻ സിദാനെയും വലിയ ഇടവേളയ്ക്ക് ശേഷം കണ്ടത്.
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം
കൈയിലൊരു പൂവും പിടിച്ചാണ് പ്രാസംഗിക കൂടിയായ മെഹനാസ് വിമാനത്താവളത്തിൽ വാപ്പയെ കാത്തു നിന്നത്. എന്നാൽ മറ്റൊരു കവാടത്തിൽ കൂടിയിറങ്ങിയ സിദ്ദിഖ് കാപ്പനെ മക്കൾ കണ്ടില്ല. ഒടുവിൽ മകളെ പുറകിലൂടെ ചെന്ന് കാപ്പൻ വാരിപ്പുണരുകയായിരുന്നു. മക്കളുടെ സ്നേഹം കണ്ടുനിന്നവരേയും വൈകാരികമായി ബാധിച്ചു.
മലപ്പുറത്തെ അൻഷിദിന്റെ ബാക്ക്ഹീൽ ഗോൾ ഏറ്റെടുത്ത് ഐ എസ് എല്ലും; അഭിനന്ദനവുമായി പ്രമുഖർ
ഇന്നലെയാണ് കാപ്പൻ ജയിൽ മോചിതനായത്. മക്കളെ ലഖ്നൗവിലേക്ക് കുടുംബം കൂട്ടിയിരുന്നില്ല. ഡൽഹിയിലാണ് അവർ കാപ്പനെ കാത്തു നിന്നത്. ജാമ്യം ലഭിച്ചെങ്കിലും ആറാഴ്ച്ച ഡൽഹിയിൽ ഉണ്ടാകണമെന്നാണ് നിബന്ധന.
ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മഥുര ടോൾപ്ലാസയിൽ വെച്ചാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. യു എ പി എ അടക്കമുള്ള വകുപ്പുകളിൽ അറസ്റ്റിലായ അദ്ദേഹം നീണ്ട 27 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചിതനാകുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തർ പ്രദേശ് പോലീസ് യു എ പി എ ചുമത്തിയത്. ഇ ഡി കേസിലും, യു എ പി എ കേസിലും വിവിധ കോടതികൾ ജാമ്യം അനുവദിച്ച് മാസങ്ങൾക്ക് ശേഷമാണ് സിദ്ദിഖ് കാപ്പൻ പുറത്തിറങ്ങുന്നത്
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]