പി കെ ഫിറോസ് ഇനിയും ജയിലിൽ കഴിയണം, റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി

പി കെ ഫിറോസ് ഇനിയും ജയിലിൽ കഴിയണം, റിമാന്റ് കാലാവധി 14 ദിവസം കൂടി നീട്ടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. കേസിൽ ഒന്നാം പ്രതിയായ ഫിറോസിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലയ്ക്ക് ബജറ്റിൽ ലഭിച്ച വിവിധ പദ്ധതികൾ, ഭരണാനുമതി ഇല്ലാത്തത് നടപ്പാക്കാൻ തടസമാകും
തിരുവനന്തപുരം പാളയത്തുവച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പോലിസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പോലിസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഉൾപ്പെട്ട യൂത്ത് ലീ​ഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചിരുന്നു.
ബൈബിൾ കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സാദിഖലി ശിഹാബ് തങ്ങൾ
പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധമാണ് യു ഡി എഫ് നേതാക്കളുടെ ഭാ​ഗത്തു നിന്നും ഉണ്ടായത്.
മലപ്പുറത്തിന് അവ​ഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല

Sharing is caring!