മലപ്പുറത്ത് പ്രവാസി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയ പ്രതി അറസ്റ്റില്‍

മലപ്പുറത്ത് പ്രവാസി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്തെ പ്രവാസി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയ പ്രതി അറസ്റ്റില്‍.സുഹൃത്തിന്റ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സഗം ചെയ്ത കേസില്‍ ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ മാസം 27നാണ് പ്രതി തിരികെ നാട്ടിലെത്തിയത്.
മലപ്പുറത്തിന് അവ​ഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല
പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വീട്ടിലേക്കു ആവശ്യമായ സാധനങ്ങളെത്തിച്ചതോടൊപ്പം സുഹൃത്ത് ഭാര്യയുമായി സൗഹൃദത്തിലാവുകയും പീന്നീട് വീട്ടിലേക്കു അതിക്രമിച്ചു യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവം ഭര്‍ത്താവും അറിഞ്ഞതോടെ ഭര്‍തൃമതിയായ യുവതി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലേക്കു അതിക്രമിച്ചു കയറി വര്‍ക്ക് ഏരിയയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് മുങ്ങിയതായിരുന്നു. പ്രതിയും പ്രവാസിതന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
ജയിൽ മോചിതനായ കാപ്പൻ മക്കളെ കണ്ടു; ഡൽഹി എയർപോർട്ടി വികാരനിർഭര രം​ഗങ്ങൾ
വിദേശത്തു ജോലിയുള്ള യുവാവാണു വീട്ടിലേക്കു അവശ്യസാധനങ്ങളും മറ്റുംകൊണ്ടുവരാന്‍ ആളില്ലാത്തതിനാല്‍ സുഹൃത്തിനെ സഹായത്തിനായി ഏല്‍പിച്ചത്. എന്നാല്‍ സുഹൃത്താകട്ടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതോടൊപ്പം ഭാര്യയെ വളച്ചെടുത്തു. യുവാവ് ഗള്‍ഫിലായതിനാല്‍ തന്നെ ആദ്യമൊന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ആദ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധമായിരുന്നെങ്കിലും പിന്നീടാണു അതിക്രമിച്ചു പീഡനം നടത്തിയത്.
15വയസ്സുകാരിയെ മുന്നുവര്‍ഷത്തോളം നിരന്തരംപീഡിപ്പിച്ച രണ്ടാനച്ഛന് 64വര്‍ഷം തടവും 1,70,000 രൂപ പിഴയും
പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ അലവിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ ബൈജു, വനിത എസ്.സി.പി.ഒ ജയമണി, എസ്.സി.പി.ഒ മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. സുഹൃത്ത് വീട്ടിലേക്കു വരുന്നതും മറ്റും യുവതിയുടെ ഭര്‍ത്താവിന് അറിയാമായിരുന്നുവെങ്കിലും പ്രതി ഇത്തരത്തില്‍ വിശ്വാസ വഞ്ചനകാണിക്കുമെന്നു കരുതിയിരുന്നില്ല.

Sharing is caring!