മലപ്പുറത്ത് പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട് പതിനഞ്ചുകാരി ഗര്‍ഭിണിയായ കേസില്‍ നിര്‍ണ്ണായക തെളിവായത് ഡി എന്‍ എ പരിശോധന ഫലം

മലപ്പുറം: പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട് പതിനഞ്ചുകാരി ഗര്‍ഭിണിയായ കേസില്‍ നിര്‍ണ്ണായക തെളിവായത് ഡി എന്‍ എ പരിശോധന ഫലം. കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിക്ക് തീരുമാനമെടുക്കുകയും അബോര്ഷന് ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ബ്രൂണം ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പിതാവ് തന്നെയാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് കണ്ടെത്തിയത്.
മദ്രസ അധ്യാപകായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് വിദേശത്ത് ജോലിക്കായി പോയി. എന്നാല്‍ കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട് ഇയാള്‍ നാട്ടില്‍ തിരികെയെത്തി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്കൂളുകളും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കുട്ടിയും വീട്ടിലായി. 2021 മാര്‍ച്ച് മാസത്തിലെ ഒരു ദിവസം കുട്ടിയുടെ മാതാവ് തുണിയലക്കാനായി പുറത്തു പോയതായിരുന്നു. ഈ സമയം വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ പിതാവായ പ്രതി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇത് തെറ്റാണെന്ന് പറഞ്ഞ കുട്ടിയോട് താനൊരു മദ്രസ അധ്യാപകനാണെന്നും ഇങ്ങനെയാണ് എല്ലാ പിതാക്കന്മാരും തങ്ങളുടെ കുട്ടികളെ ലാളിക്കുന്നതെന്നും ധരിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇക്കാര്യം മാതാവിനോടോ മറ്റോ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീണ്ടും ഏഴു മാസത്തോളം വീണ്ടും പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിക്ക് ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും ആരംഭിച്ചു. മാതാവ് കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണിച്ചതോടെയാണ് പീഡന വിവരം പുറത്താകുന്നത്. സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പിതാവു തന്നെ കുട്ടിയോട് കാണിച്ചത് തികച്ചും ക്രൂരതയാണെന്നും പ്രതി ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരത്തിന്റെ വാദം കോടതി അംഗികരിക്കുകയായിരുന്നു.
വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വിചാരണ ചെയ്യണമെന്ന പൊലീസിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചായിരുന്നു ഇത്.
RECENT NEWS

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജംഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]