വാര്‍ത്തകള്‍ ചോര്‍ത്തപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ബലഹീനതകള്‍: വിമല്‍ കോട്ടക്കല്‍

മലപ്പുറം :വിവരാവകാശം നേടിയെടുക്കുന്നതിലുണ്ടാവുന്ന കാല വിളംബംമാണ് വാര്‍ത്ത ചോര്‍ത്തല്‍ പോലുള്ള അനഭിലഷണീയ പ്രവണതകള്‍ക്ക് വഴി വെക്കുന്നത് എന്ന് മലപ്പുറം പ്രസ്ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ അഭിപ്രായപ്പെട്ടു. എ
ഐ. പി. സി മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിച്ച ‘വിവരാവകാശ നിയമം പുതിയ വെല്ലുവിളികള്‍’ എന്ന സെമിനാര്‍ കോട്ടക്കല്‍ സാജിത കോണ്‍ഫറന്‍സ് ഹാളില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ പ്രവര്ത്തകന് കളം രാജന് ക്ലാസ്സ് നയിച്ചു. വിവരാവകാശ നിയമവും ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്റ്റും വിരുദ്ധദിശ കളില്‍ സഞ്ചരിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വം ഏറു കയാണെന്ന് അദ്ദേഹം പറഞ്ഞു. വി കെ ഷാജി, ഡോ. പി. കെ. ഷബീബ്, പ്രമോദ്, ഹാരിസ് മാനു,സേതു മാധവന്, സുധീര്‍ കോട്ടക്കല്‍ സംസാരിച്ചു
RECENT NEWS

ശരീരത്തിലും, പേനകളിലുമായി ഒളിച്ചു കടത്തിയ സ്വർണം കരിപ്പൂരിൽ പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം [...]