മലപ്പുറം ജില്ലയില്‍ പുതിയ ജില്ല നിലവില്‍ വരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സര്‍വ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
വികസനത്തിന്റെ അടിസ്ഥാന ഘടകമായി സര്‍ക്കാര്‍ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി .
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉല്പാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാം. കേരളം ഭരിച്ച കക്ഷികള്‍ മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറഞ് തെറ്റ് തിരുത്താന്‍ തെയ്യാകാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവിശ്യം വര്‍ഗീയവത്കരിച്ചു കാണാനാണ് രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവിശ്യത്തിന് ശക്തമായ ജനകീയ സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വണ്ടൂര്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി മേഖല നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കൃഷ്ണന് കുനിയില്‍ ആദ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ജ്യോതിവാസ് പറവൂര്‍, ജില്ലാ നേതാകളായ സഫീര്‍ ഷാ കെ.വി, ബിന്ദു പരമേശ്വരന്
ഖാദര്‍ അങ്ങാടിപ്പുറം എന്നിവര്‍ സംസാരിച്ചു.
റംല മമ്പാട് നന്ദിയും പറഞ്ഞു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]