മലപ്പുറത്ത് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു

മലപ്പുറത്ത് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചതിന്  പിന്നാലെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു

മലപ്പുറം: ദേശീയ പാതയില്‍ താഴേക്കോട് സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. ഭാര്യ മരിച്ച് പതിനാലാംദിവസമാണ് അതേ അപകടത്തില്‍ പെട്ട് പരിക്കേറ്റ വറ്റലൂരിലെ ഗൃഹനാഥനും മരിച്ചത്.

അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വറ്റലൂര്‍ മേക്കുളമ്പ് കല്ലാം പാറയിലെ കൂരി മുഹമ്മദ് എന്നമാനു (59)വാണ് മരിച്ചത്.
കഴിഞ്ഞ 16ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ താഴേക്കോട് വില്ലേജ് പടിയില്‍ സ്‌കൂട്ടറും ടോറസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മാനുവിന്റെ കൂടെ സഞ്ചരിച്ചിരുന്നഭാര്യ കൂട്ടിലങ്ങാടിയിലെ ചുള്ളിയില്‍ ഉമ്മര്‍ ഹാജിയുടെ മകള്‍ സുബൈദ ( 52) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

ഗുരുതര പരിക്കേറ്റ മുഹമ്മദ് മാനു കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരിക്കെയാണ് മരണപ്പെട്ടത്. ഇരുവരും താഴക്കോട് റബ്ബര്‍ എസ്റ്റേറ്റു നടത്തിപ്പുകാരായതിനാല്‍ എസ്റ്റേനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു.

വറ്റലൂരിലേ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.മക്കള്‍: ഹബീബ കൂരി (പി.ടി.എം.എല്‍.പി സ്‌കൂള്‍ ചെലൂര്‍ ,അധ്യാപിക) സഹീറ, മുനീര്‍ ( നിലമ്പൂര്‍ )മരുമക്കള്‍: വേങ്ങശ്ശേരി റഷീദ് പോത്തുകുണ്ട് (അധ്യാപികന്‍, ടാലന്റ് സ്‌കൂള്‍ എച്ച്.എം.എസ് മദ്റസ, വടക്കാങ്ങര) പാലക്കമണ്ണില്‍ബഷീര്‍ ( കടുങ്ങപ്പുരം)തുറക്കല്‍സഫ് ന(പാങ്ങ്) പിതാവ്: കുരിഅബ്ദുറഹിമാന്‍,മാതാവ് :കദീജ ഊരോത്തൊടി (വറ്റലൂര്‍)സഹാദരങ്ങള്‍:ഹസ്സന്‍,ഹമീദ്,ജമീല,സുബൈദ

Sharing is caring!