കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

മഞ്ചേരി : കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവിനെ മഞ്ചേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ ടി ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. ബംഗാള്‍ ബിര്‍ബും ജില്ലയില്‍ സൈന്തിയ പാന്‍ റൂയ് ഗര്‍ഗാരിയ സാഹേബ് (24) ആണ് പിടിയിലായത്. മഞ്ചേരി നെല്ലിപ്പറമ്പില്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 2.093 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, സൈബര്‍ സെല്‍ പ്രിവന്റീവ്ഓഫീസര്‍ ഷിബുശങ്കര്‍, പ്രിവന്റിവ് ഓഫീസര്‍മാരായ അബ്ദുല്‍ വഹാബ്, ആസിഫ് ഇഖ്ബാല്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബീറലി ഷംനാസ്, അഖില്‍ദാസ് അക്ഷയ്,വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടംഗ സംഘത്തെ മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ മാഡ്പറ ഗ്രാമത്തിലെ ബാബര്‍ അലി ഷൈക് (40), എടരിക്കോട് തടത്തില്‍ വീട്ടില്‍ കോയ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തു. മലപ്പുറം റോഡിലെ പാണായിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രവെന്റിവ് ഓഫീസര്‍ ആര്‍. പി സുരേഷ് ബാബു, ഷിബുശങ്കര്‍, ഉത്തരമേഖല കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, അഖില്‍ദാസ്, ഷംനാസ് സി.ടി,പ്രിവന്റീവ് ഓഫീസര്‍ ആര്‍. പി സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത് അക്ഷയ്, വിനില്‍ കുമാര്‍, സച്ചിന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Sharing is caring!