മലപ്പുറം കണ്ടനകം ബീവറേജ്സില്‍ വിജിലന്‍സ് റെയ്ഡ്. ജീവനക്കാരില്‍ നിന്ന് 18600 രൂപ കൈക്കൂലി പിടികൂടി

മലപ്പുറം കണ്ടനകം ബീവറേജ്സില്‍  വിജിലന്‍സ് റെയ്ഡ്. ജീവനക്കാരില്‍ നിന്ന് 18600 രൂപ കൈക്കൂലി പിടികൂടി

മലപ്പുറം: സര്‍ക്കാര്‍ മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലി. കണ്ടനകം ബീവറേജ്സില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജീവനക്കാരില്‍ നിന്ന് 18600 രൂപ കൈക്കൂലി പിടികൂടി.
സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍ നല്‍കിയ പണമെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ കമ്പനി രഹസ്യകോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകള്‍. എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും മൊഴി.പോലീസ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാര്‍.പി, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഹനീഫ ടി ടി,അസി. സബ് ഇന്‍സ്‌പെക്ടര്‍ ശിഹാബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഡിവിഷണല്‍ അക്കൗണ്ട് സ് ഓഫീസര്‍ അനിമോള്‍ പിജെ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!