മലപ്പുറത്ത് വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഘത്തലവന്‍ ഉള്‍പെടേ നാലു പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറത്ത് വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഘത്തലവന്‍ ഉള്‍പെടേ നാലു പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടന്‍ ഗിരീഷ് (46), പുതുകീരന്‍ വീട്ടില്‍ അനി (36), പൂക്കോത്ത് വീട്ടില്‍ ശശി ബാബു (46) , സംഘ ത്തലവന്‍ വേങ്ങര സ്വദേശി കരുവേപ്പില്‍ ബാബു എന്നിവരെയൊണ് മലപ്പുറം ഡന്‍സാഫ് ടീം പിടികൂടിയത്. കുഴല്‍ പണ സംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണ് പിടിക്കപ്പട്ട ബാബു . കുഴല്‍ പണം തട്ടാനായി പ്രത്യേക ടീമിനെ പരിശീലനം നല്‍കി 25 ലക്ഷം തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലാവുന്നത്. തട്ടിയെടുത്ത മൊബൈല്‍ ഫോണുകളും , വ്യാജ ഐഡന്റിറ്റി കാര്‍ഡുകളും , സംഘീ ഉപയോഗിച്ച ജീപ്പും പോലീസ് കണ്ടെത്തു. സംഭവം നടന്ന സമയം തന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിന് പ്രതികളെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ ആണ് പ്രതികള്‍ പിടിയിലായത്.

Sharing is caring!