മലപ്പുറത്ത് കാണാതായ വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ പുഴയില്‍ മരിച്ച നിലയില്‍

മലപ്പുറത്ത് കാണാതായ  വര്‍ക്‌ഷോപ്പ് ജീവനക്കാരന്‍ പുഴയില്‍ മരിച്ച നിലയില്‍

മലപ്പുറം: കൊണ്ടോട്ടി-കൊട്ടപ്പുറത്ത് നിന്നു കാണാതായ യുവാവിനെ ഫറോക്ക് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടപ്പുറം പട്ടേലത്ത് അലവിക്കുട്ടിയുടെ മകന്‍ സഫ്വാന്‍ (26)ആണ് മരിച്ചത്. കഴിഞ്ഞ 23ന് തിങ്കളാഴ്ച കോഴിക്കോട് കുന്ദമംഗലം വര്‍ക്ക്ഷോപ്പില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങിയതായിരുന്നു. പിന്നീട് വിവരങ്ങളുണ്ടായിരുന്നില്ല. നാട്ടുകാരും കുടുംബവും തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഫറോക്ക് ചന്തക്കടവില്‍ ചാലിയാര്‍ തീരത്ത് ഇന്നലെ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരാള്‍ പുഴയില്‍ വീണുവെന്ന വിവരത്തെ തുടര്‍ന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയര്‍ഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു കബറടക്കും. പിതാവ്: അലവിക്കുട്ടി. മാതാവ്:
സക്കീന. സഹോദരങ്ങള്‍: അമീര്‍ ഫൈസല്‍, ഷാന ഷെറിന്‍.

Sharing is caring!