മലപ്പുറത്തെ ഹോട്ടലില്‍ അല്‍ഫാം ഉണ്ടാക്കുന്നതിനിടെ അടുക്കളിയില്‍ തീ പിടിച്ചു

മലപ്പുറത്തെ ഹോട്ടലില്‍ അല്‍ഫാം ഉണ്ടാക്കുന്നതിനിടെ അടുക്കളിയില്‍ തീ പിടിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂരിലെ ഹോട്ടലില്‍ അല്‍ഫാം ഉണ്ടാക്കുന്നതിനിടെ അടുക്കളിയില്‍ തീ പിടിച്ചു. മിനര്‍വ പടിയിലെ ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണു തീ പടര്‍ന്നത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ, തീ അടുക്കള ഭാഗത്തുനിന്നു മുകളിലേക്ക് ആളിപ്പടര്‍ന്നു.
സംഭവ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും വ്യാപാരികളും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഒത്തുപിടിച്ചതോടെ നിമിഷനേരംകൊണ്ടു തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ഹോട്ടലിന്റെ അടുക്കളയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും ഫയര്‍ ഫോഴ്‌സ്
ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ മൂലം തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതെ വലിയ അപകടമാണ് ഒഴിവാക്കിയത്. തീപിടിത്തതിനുള്ള കാരണം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.

Sharing is caring!