കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം ബാൻഡ് മേഘങ്ങൾ

കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ മഴപെയ്യുന്നത് ഇന്ത്യൻ മഹാ സമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന പ്രതിഭാസംമൂലം. അന്തരീക്ഷത്തിലെ ഊർജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേർന്ന് മേഘക്കൂട്ടങ്ങൾ ഉണ്ടാകുന്നതിനാലാണിത്. റോളണ്ട് മാഡെൻ, പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.
ക്ലൗഡ് ബാൻഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാൻഡ്മേളക്കാർ അണിനിരക്കുന്നതുപോലെയാണിത്. മഴയെത്തുടർന്ന് മൂടൽമഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടുചേർന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങൾ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.
കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങൾ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]