സൗദിയില്‍ മലപ്പുറത്തുകാരനെ കുത്തിക്കൊന്നത് ഹണി ട്രാപ്പില്‍പ്പെട്ടതിന്റെ മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനെന്ന് പ്രതിയുടെ തുറന്നു പറച്ചില്‍

മലപ്പുറം: മലപ്പുറത്തുകാരനെ തമിഴ്‌നാട് സ്വദേശി സൗദിയില്‍ കുത്തിക്കൊലപ്പെടുത്തിയത് താന്‍ ആത്മഹത്യചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണെന്നു പ്രതിയുടെ തുറന്നുപറച്ചില്‍. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58)യാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്നു കൂടെ താമസിച്ചിരുന്ന പ്രതി തമിഴ്‌നാട് ചെന്നൈ സ്വദേശി മഹേഷിനെ(45)പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണു പ്രതി ഇപ്പോള്‍ കൊലപ്പെടുത്താനുള്ള കാരണം പോലീസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ടിക് ടോക്കില്‍ വന്ന ആയിഷ എന്ന ഒരു യുവതി ഹണി ട്രാപ്പില്‍പെടുത്തിയെന്നും ഇതിന്റെ മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ മുഹമ്മദലിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി തുറന്നുപറഞ്ഞിരിക്കുന്നത്.
സൗദി അറേബ്യയിലെ ജുബൈലില്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായമുഹമ്മദലി താമസസ്ഥലത്തു കുത്തേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നത്. ടിക്‌ടോക്കില്‍ വന്ന ആയിഷ’ എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവര്‍ തന്നില്‍നിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷ് മൊഴി നല്‍കിയിട്ടുള്ള്ത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബര്‍ ക്യാംപില്‍ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയില്‍ കണ്ട പ്രതിയെ പൊലീസ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
രാത്രി ഷഫ്രിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പകല്‍ കിടന്നുറങ്ങുമ്പോഴാണ് മലയാളി ക ളെ ഞെട്ടിച്ച കൊലപാതകം നടന്നത്.
എന്നാല്‍ തനിക്കു കഴിഞ്ഞ ആറുമാസമായി ആയിഷയുമായി ബന്ധമുണ്ടെന്നു. 30,000 രൂപ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ മനോവിഷമത്തില്‍ രക്തസമ്മര്‍ദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താന്‍ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയില്‍നിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓര്‍മയില്ലെന്നുമാണ് മഹേഷ് പൊലീസിനേട് പറഞ്ഞത്.ജുബൈല്‍ ‘ ജെംസ്’ കമ്പനിയില്‍ ആറു മാസമായി ഗേറ്റ്മേ നായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി .
ഇതേ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെഷീനിസ്റ്റായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മഹേഷാണ് പ്രതി. പരിക്കേറ്റതില്‍ പുറ ത്തേക്ക് ഓടിയ മുഹമ്മദലി സമീപ മുറിയുടെ വാതിലില്‍ കുഴഞ്ഞ് വീണ് രക്തം വാര്‍ന്ന് മരിക്കുകയായി’രുന്നു.
ഏതാനും ദിവസമായി വിഷാദരോഗം ബാധിച്ച അവശനായിരുന്നു മഹേഷ് എന്ന് പറയുന്നുണ്ട്. ഇതിനാല്‍ വിശ്രമത്തിനായി ഇയാള്‍ക്ക് കമ്പനി ലീവ് നല്‍കിയിരുന്നത്രെ.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]