മലപ്പുറത്തുനിന്നും കാണാതായ യുവാവ് ഫറോക്ക് പുഴയില്‍ മരിച്ച നിലയില്‍

മലപ്പുറത്തുനിന്നും കാണാതായ യുവാവ് ഫറോക്ക് പുഴയില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നു കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കല്‍ കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകന്‍ സഫവാന്‍ (26) ആണ് മരിച്ചത്.
ജനുവരി 23ന് കോഴിക്കോട് കുന്നമംഗലം വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫറോക്ക് ചന്തക്കടവില്‍ ചാലിയാര്‍ തീരത്താണ് മയ്യിത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഒരാള്‍ പുഴയില്‍ വീണു എന്ന വിവരത്തെ തുടര്‍ന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. മയ്യിത്ത് കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

Sharing is caring!