അഞ്ചു വയസ്സുകാരിക്ക് മാനഹാനി: പ്രതി കുറ്റക്കാരന്‍, ശിക്ഷ വെള്ളിയാഴ്ച

അഞ്ചു വയസ്സുകാരിക്ക് മാനഹാനി: പ്രതി കുറ്റക്കാരന്‍, ശിക്ഷ വെള്ളിയാഴ്ച

മഞ്ചേരി : അഞ്ചു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ 27ന് ജഡ്ജി കെ രാജേഷ് പ്രസ്താവിക്കും. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കല്‍ വീട്ടില്‍ സുജിത് (29) ആണ് പ്രതി. 2014 മാര്‍ച്ച് മാസത്തിലെ രണ്ടു ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂളില്ലാത്ത ദിവസം ബന്ധു വീട്ടില്‍ ടി വി കണ്ടു കൊണ്ടിരിക്കുന്ന കുട്ടിയെ ബന്ധുവിന്റെ സുഹൃത്തായ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി.

Sharing is caring!